Saturday, February 17, 2007

ഗന്ധങ്ങളുടെ ആചാരം


powered by ODEO

അതെന്റെ പെങ്ങളെ ആട്ടിയോടിക്കലാകുന്നു,
അന്യയായൊരുത്തിയെ കിടപ്പറയില്‍ കൂട്ടലാകുന്നു-
വിവാഹം ഒരു ഇരട്ടമരണമാകുന്നു;
അതൊരു പാമ്പിന്റെ ഇരട്ടനാവാകുന്നു-
വെളുത്തന്മാരുടെ തറ വിട്ട് പെങ്ങന്മാര്‍ പോകുന്നു,
വിഷം തീണ്ടിയ ചൂലുകള്‍ അകം ശുദ്ധമാക്കുന്നു

- ഗന്ധങ്ങളുടെ ആചാരം, 1990 - മേതില്‍ രാധാകൃഷ്ണന്‍

Saturday, February 10, 2007

എം ഗോവിന്ദന്‍


powered by ODEO

ഒന്നും അപ്പുറത്തേക്കു പോകുന്നില്ല
പുറകോട്ടൊരു ശവമെറിഞ്ഞ് മരണം പോകുന്നു
ആര്‍ക്കോ ഊഴമുണ്ട് - അതുവരെ
ഒരു അരണയുടെ മറവിയില്‍
നാം ജീവിക്കുന്നു

മേതില്‍ രാധാകൃഷ്ണന്റെ ‘എം ഗോവിന്ദന്‍’ എന്ന കവിതയുടെ ശബ്ദാവിഷ്കാരം.