Saturday, February 17, 2007

ഗന്ധങ്ങളുടെ ആചാരം


powered by ODEO

അതെന്റെ പെങ്ങളെ ആട്ടിയോടിക്കലാകുന്നു,
അന്യയായൊരുത്തിയെ കിടപ്പറയില്‍ കൂട്ടലാകുന്നു-
വിവാഹം ഒരു ഇരട്ടമരണമാകുന്നു;
അതൊരു പാമ്പിന്റെ ഇരട്ടനാവാകുന്നു-
വെളുത്തന്മാരുടെ തറ വിട്ട് പെങ്ങന്മാര്‍ പോകുന്നു,
വിഷം തീണ്ടിയ ചൂലുകള്‍ അകം ശുദ്ധമാക്കുന്നു

- ഗന്ധങ്ങളുടെ ആചാരം, 1990 - മേതില്‍ രാധാകൃഷ്ണന്‍

7 comments:

അനൂപ് അയിനിപ്പുള്ളി ചന്ദ്രന്‍ said...

പുതിയൊരു കവിത കൂടി. മേതിലിന്റെ ഗന്ധങ്ങളുടെ ആചാരം.

വിഷ്ണു പ്രസാദ് said...

ഗന്ധങ്ങളുടെ ആചാരം എന്നു വരെയേ കേള്‍ക്കുന്നുള്ളൂ.അവിടെ വെച്ച് നിന്ന് പോവുന്നു.ആര്‍ക്കെങ്കിലും കേള്‍ക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ പറയൂ. ഞാന്‍ വീണ്ടും കേള്‍ക്കാന്‍ ശ്രമിക്കാം

അനംഗാരി said...

ഈ ബ്ലോഗ് ഇപ്പോഴാണ് കാണുന്നത്.നല്ല സംരംഭം.ഒരു കവിത ഗദ്യമായാലും,പദ്യമായാലും,ചൊല്ലുമ്പോള്‍ അതിന്റെ അര്‍ത്ഥഗാംഭീര്യം ഉള്‍ക്കൊണ്ട് അതിനനുസരിച്ച് ഭാവങ്ങള്‍ വിരിയണം.അതനുസരിച്ച് താളമുണ്ടാകണം.അനാവശ്യമായ ശബ്ദാവരോഹണങ്ങള്‍ ഒഴിവാക്കിയാല്‍ ഇത് മനോഹരമാകും.ഉദാഹരണം:ഗോവിന്ദന്‍ എന്ന കവിത.ആ കവിതയുടെ അര്‍ത്ഥതലങ്ങളെ ശബ്ദവിന്യാസങ്ങള്‍ കൊണ്ട് അനൂപ് നന്നായി സമന്വയിപ്പിച്ചിട്ടുണ്ട്.പക്ഷെ ഗന്ധങ്ങളുടെ ആചാരം ആ രീതിയില്‍ പരാജയപ്പെട്ടു.
നല്ല സ്വരം.എനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു;ശബ്ദവിന്യാസങ്ങളുടെ ശരിയായ സമന്വയത്തിലൂടെ.അഭിനന്ദനങ്ങള്‍.

അഭിലാഷങ്ങള്‍ said...

വിഷ്ണുപ്രസാദേ..

നോ ഇഷ്യൂസ്...
വീണ്ടും കേള്‍ക്കൂസ്...

അനൂപേ, ഇയാളുടെ സൌണ്ട് - വെരി നൈസ്!

പിന്നെ, ഈ ചുമക്കുന്നതൊക്കെ എഡിറ്റ് ചെയ്‌തതിന് ശേഷം ഇട്ടാല്‍ പോരായിരുന്നോ.. :-)

Sureshkumar Punjhayil said...

Best wishes...!!!

mashikoodu said...

naiiathu ennaiia athilu meleyau
mazhapoleeeeeeeee

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com